Kodanchery

കോടഞ്ചേരി സെൻറ് ജോസഫ്സ് ഹൈസ്കൂൾ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സൈക്കിൾ റാലി നടത്തി

കോടഞ്ചേരി : സെന്റ് ജോസഫ് ഹൈസ്കൂളിലെ ലഹരി വിരുദ്ധ ക്ലബും, SPC യും സംയുക്തമായി ലഹരിക്കെതിരെ കോടഞ്ചേരി അങ്ങാടിയിലൂടെ സൈക്കിൾ റാലി നടത്തി. കോടഞ്ചേരി പോലീസ് എസ്‌. ഐ അഭിലാഷ് കെ. സി ഫ്ലാഗ് ഓഫ് ചെയ്തു.

സ്കൂളിലെ അൻപതോളം കുട്ടികൾ ലഹരി വിരുദ്ധ സന്ദേശം പതിപ്പിച്ച പ്ലക്കാഡുകൾ പതിപ്പിച്ച സൈക്കിളുമായി റാലിയിൽ പങ്കെടുത്തു. ഹെഡ് മാസ്റ്റർ വിജോയ് തോമസ്സ്, അദ്ധ്യപകരായ മിനി മാത്യു, സോണിയ തോമസ്, അനൂപ് ജോസ്, സതീഷ് മാത്യു, അനില അഗസ്റ്റിൽ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button