Pullurampara
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുല്ലുരാംപാറയിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

പുല്ലുരാംപാറ: കേന്ദ്ര-സംസ്ഥാന സർക്കാരിൻ്റെ ജനദ്രോഹ നടപടികൾക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പുല്ലുരാംപാറ അങ്ങാടിയിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ടോമി കൊന്നക്കൽ അദ്ധ്യക്ഷത വഹിച്ച പരിപാടി ഡി.സി.സി ജന: സെക്രട്ടറി ബാബു കെ പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
പ്രതിഷേധ പരിപാടിയിൽ യു.ഡി.എഫ് ചെയർമാൻ ടി.ജെ കുര്യാച്ചൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, ഷിജു ചെമ്പനാനി, ജിതിൻ പല്ലാട്ട്, ജോയി മറ്റെപ്പള്ളിൽ, സോമി വെട്ടുകാട്ടിൽ, പുരുഷൻ നെല്ലിമൂട്ടിൽ, സോണി മണ്ഡപത്തിൽ, ലിബിൻ മണ്ണംപ്ലാക്കൽ, ജോഷി പുല്ലുകാട്ടിൽ, ബിനു പുതുപ്പറമ്പിൽ, റോബിൻ, ബാബു ചിറ്റാട്ടുവടക്കേൽ തുടങ്ങിയവർ സംസാരിച്ചു.







