Thiruvambady

തിരുവമ്പാടി ചർച്ച് റോഡിൽ ഗതാഗത നിയന്ത്രണം

തിരുവമ്പാടി: തിരുവമ്പാടി ചർച്ച് റോഡിൽ നിന്ന് ബസ്റ്റാന്റിലേക്കുള്ള പ്രവേശന ഭാഗത്ത് റോഡ് കോൺക്രീറ്റ് പ്രവ്യത്തി നടക്കുന്നതിനാൽ 2023 മാർച്ച് 18 മുതൽ ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ തിരുവമ്പാടി ബസ്സ്റ്റാന്റിലേക്ക് ചർച്ച് റോഡിൽ നിന്നുമുള്ള പ്രവേശനം നിരോധിച്ചതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ് അറിയിച്ചു.

പ്രവ്യത്തി പൂർത്തീകരിച്ച് തുറന്ന് കൊടുക്കുന്നത് വരെ കൂടരഞ്ഞി റോഡിൽ നിന്നും ബസ്റ്റാന്റിലേക്കുള്ള പ്രവേശന കവാടത്തിലൂടെ മാത്രമാകും ബസ്സ്റ്റാൻഡിന് അകത്തേക്കും പുറത്തേക്കുമുള്ള പ്രവേശനം. പ്രവർത്തി പൂർത്തീകരിക്കുന്നത് വരെ ജനങ്ങൾ സഹകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അറിയിച്ചു.

Related Articles

Leave a Reply

Back to top button