Kodiyathur

കൊടിയത്തൂരിൽ കേരഗ്രാമം പദ്ധതി രണ്ടാം ഘട്ട ആനുകൂല്യ വിതരണം നടന്നു

കൊടിയത്തൂർ: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നാളികേര വികസനത്തിനായി കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഭാഗമായി കർഷകർക്ക് രണ്ടാം ഘട്ട ആനുകൂല്യ വിതരണം നടന്നു. ലിസ്റ്റിൽ ഉൾപ്പെട്ട 966 കർഷകർക്ക് വളം, കുള്ളൻതെങ്ങ്, മാവ്, മാങ്കോസ്റ്റിൻ, വിയറ്റ്നാം ഏർലി പ്ലാവ് എന്നീ ഗ്രാഫ്റ്റഡ് ഇനങ്ങളടങ്ങിയ 20 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് വിതരണം ചെയ്തത്. രാസവളം, ജൈവവളം, കുമ്മായം എന്നിവ നേരത്തെ വിതരണം ചെയ്തിരുന്നു.

പന്നിക്കോട് കൃഷിഭവനിൽ ഷിഹാബ് മാട്ടുമുറിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് വിതരണോദ്ഘാടനം നിർവഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷ ആയിഷ ചേലപ്പുറത്ത്, പഞ്ചായത്തംഗങ്ങളായ ബാബു, രതീഷ്, കൃഷി ഓഫീസർ കെ.ടി ഫെബിദ, കെ.പി ചന്ദ്രൻ, ടി.കെ അക്ബർ, കൃഷി അസി: ജാഫർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മുന്ന് വര്‍ഷം നീണ്ടുനില്‍ക്കുന്ന കേരഗ്രാമം പദ്ധതിയില്‍ 76 ലക്ഷംരൂപയുടെ ആനുകുല്യങ്ങളാണ് പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് ലഭിക്കുക.

Related Articles

Leave a Reply

Back to top button