Thiruvambady

തിരുവമ്പാടിയിൽ യു ഡി എഫ് ചരിത്രവിജയം നേടും; ടോമി കൊന്നക്കൽ

തിരുവമ്പാടി: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവമ്പാടി മണ്ഡലം യു ഡി എഫ് വൻ ഭൂരിപക്ഷത്തോട് കൂടി തിരിച്ചു പിടിക്കുമെന്ന് കോൺഗ്രസ് നേതാവ് ടോമി കൊന്നക്കൽ.

യു ഡി എഫ് സ്ഥാനാർത്ഥി സി.കെ. കാസിമിൻ്റെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തോടനുബന്ധിച്ച് 80 -ാം ബൂത്ത് യു ഡി എഫ് കൺവെൻഷൻ പൊന്നാങ്കയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കൺവെൻഷനിൽ കോൺഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡൻ്റ് പുരുഷൻ നെല്ലിമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗം സോണി മണ്ഡപത്തിൽ, കേരളാ കോൺഗ്രസ് മണ്ഡലം സെക്രട്ടറി ബെന്നി മണിക്കൊമ്പേൽ, രാജു പുളിക്കൽ, ബെന്നി പുതുപ്പറമ്പിൽ, ടോമി നീണ്ടുക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.പുരുഷൻ നെല്ലിമൂട്ടിൽ ചെയർമാനും എൻ . ജെ. ജോസഫ് കൺവീനറും ജോസ് കട്ടിക്കാനാ ട്രഷററുമായി തിരഞ്ഞെടുപ്പു കമ്മിറ്റി രൂപീകരിച്ചു.

Related Articles

Leave a Reply

Back to top button