Kodanchery
അപകടവസ്ഥയിലായ പനച്ചിക്കൽ ചെറിയ പാലം സന്ദർശിച്ചു

കോടഞ്ചേരി : വെള്ളം കേറി അപകടാവസ്ഥയിൽ ആയ മുറമ്പാത്തി പനച്ചിക്കൽ ചെറിയ പാലം പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, പഞ്ചായത്ത് അംഗങ്ങളായ ഷാജി മുട്ടത്ത്, വാസുദേവൻ ഞാറ്റുകാലയിൽ എന്നിവർ ചേർന്ന് സന്ദർശിച്ചു. സമീപവാസികളായ കുര്യയാക്കോസ് വെള്ളാങ്കൽ ബേബി കുന്നത്തുകുടി എന്നിവർ കൂടെ ഉണ്ടായിരുന്നു.
ഈ പാലം അപകടാവസ്ഥയിൽ ആയിട്ട് വർഷങ്ങളായി. ഈ പാലത്തിന്റെ അപകടാവസ്ഥ പരിഗണിച്ച് ഇവിടെ പുതിയൊരു പാലം വേണമെന്നത് നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യമാണ്.






