തിരുവമ്പാടിയിൽ ഇന്ന് ഏഴ് കോവിഡ് പോസിറ്റീവ് കേസുകൾ

തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സേക്രട്ട് ഹാർട്ട് യു പി സ്കൂളിൽ വച്ച് ഇന്ന് നടത്തപ്പെട്ട 14 പേരുടെ ആന്റിജൻ പരിശോധനയിൽ ലഭിച്ച അഞ്ച് പോസിറ്റീവ് കേസുകൾ ഉൾപ്പെടെ പഞ്ചായത്ത് പരിധിയിൽ ഇന്ന് ഏഴ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 18 പേർ രോഗമുക്തി നേടി. ഇന്നലെ പുല്ലൂരാംപാറയിൽ വച്ച് നടത്തപ്പെട്ട 50 പേരുടെ ആർ ടി പി സി ആർ പരിശോധനയിൽ ലഭിച്ച ഫലങ്ങളെല്ലാം നെഗറ്റീവ് ആണെന്നത് ആശ്വാസകരമാണ്. നിലവിൽ പഞ്ചായത്ത് പരിധിയിൽ 119 പേർ ചികിത്സയിലുണ്ട്.
ഇന്ന് വാർഡ് 1, 12, 13, 14 എന്നിവയിൽ ഓരോ വ്യക്തികൾക്ക് വീതവും വാർഡ് 9ൽ 3 പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. മുത്തപ്പൻപുഴ സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂളിൽ വച്ച് നാളെ കോവിഡ് പരിശോധന ഉണ്ടായിരിക്കുന്നതാണ്. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കിടപ്പിലായ 10 രോഗികൾക്ക് ഉൾപ്പെടെ ഇന്ന് 118 പേർക്ക് കൊവിഡ് വാക്സിൻ നൽകി.







