പെട്രോളിയം വില വർദ്ധനവിൽ പ്രതിഷേധിച്ച് കോടഞ്ചേരിയിൽ കോൺഗ്രസ് ധർണ നടത്തി

കോടഞ്ചേരി: കെ.പി.സി.സി.യുടെ ആഹ്വാനപ്രകാരം പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധനയിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടഞ്ചേരി പെട്രോൾ പമ്പിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.
ഒരു നിയന്ത്രണവുമില്ലാതെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കുന്ന കേന്ദ്രസർക്കാരിന് ഒത്താശ ചെയ്യുന്ന സംസ്ഥാന സർക്കാർ അധിക നികുതികൾ പിൻവലിക്കാൻ തയ്യാറാകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
പ്രതിഷേധ ധർണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സണ്ണി കാപ്പാട്ട് മല ഉദ്ഘാടനം ചെയ്തു. ലോക്ഡോൺ മാനദണ്ഡമനുസരിച്ച് നടത്തിയ ചടങ്ങിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് വിൻസെന്റ് വടക്കേ മുറിയിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, കെ എം പൗലോസ്, അന്നക്കുട്ടി ദേവസ്യ, സജീഷ് ഇലഞ്ഞിക്കൽ, ചിന്ന അശോകൻ, വാസുദേവൻ ഞാറ്റു കാലായിൽ, ഫ്രാൻസിസ് മുണ്ടട്ടിൽ,സിബി ചീരണ്ടായത്ത് എന്നിവർ പ്രസംഗിച്ചു.







