Kodanchery

കോടഞ്ചേരി പഞ്ചായത്തിൽ കോവിഡ് പ്രതിരോധം തീർത്ത് ഡി.വൈ.എഫ്.ഐ

കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ പല ഇടങ്ങളിലും കോവിഡ് രോഗബാധിതർ ആയിട്ടുള്ളവർക്കും, ചികിത്സ ആവശ്യമുള്ളവർക്കുമായി സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരികയാണ് ഡി.വൈ.എഫ്.ഐ കോവിഡ് ബാധിതർ ഉള്ള ഭവനങ്ങൾ അണുവിമുക്തമാക്കാനും, ആശുപത്രിയിൽ പോകുവാൻ സഹായവുമായി വിവിധ പ്രവർത്തകർ സജ്ജമായി പ്രവർത്തിക്കുന്നുണ്ട്.

ഡിവൈഎഫ്ഐ കോടഞ്ചേരി മേഖലയിലെ മൈക്കാവ് യൂണിറ്റിലെ അംഗങ്ങൾ , മൈക്കാവ് യൂണിറ്റ് പ്രസിഡണ്ട് അഭിലാഷിന്റെ നേതൃത്വത്തിൽ ചുണ്ടക്കുന്നിലെ കോവിഡ് ബാധിച്ച വീടുകളിലും കുടുംബക്ഷേമ ഉപ കേന്ദ്രത്തിലും അണുനശീകരണം നടത്തി.

ഡിവൈഎഫ്ഐ കോടഞ്ചേരി മേഖലയുടെ നേതൃത്വത്തിൽ,
മൈക്കാവ് യൂണിറ്റ് പ്രസിഡണ്ട് അഭിലാഷ് കോടഞ്ചേരിയിലെ കോവിഡ് ബാധിച്ച വീടുകളിൽ അണുനശീകരണം നടത്തി.

Related Articles

Leave a Reply

Back to top button