Thiruvambady

ചാരിറ്റബ്ൾ ട്രസ്റ്റ് ഉദ്ഘാടനവും ജനകീയ ആംബുലൻസ് സമർപ്പണവും നാളെ നടക്കും

തോട്ടത്തിൻകടവിലെ കടവ് കൂട്ടായ്മ ചാരിറ്റബ്ൾ ട്രസ്റ്റ് ഉദ്ഘാടനവും ജനകീയ ആംബുലസ് സമർപ്പണവും നാളെ നടക്കും. ട്രസ്റ്റിന്റെ ഉദ്ഘാടനം ഡോ.എം.എൻ കാരശ്ശേരിയും തോട്ടത്തിൻ കടവിലെ ഖത്തർ പ്രവാസി കൂട്ടായ്മ നൽകുന്ന ആംബുലൻസ് സമർപ്പണം മുക്കം നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാലിസിബിയും നിർവ്വഹിക്കും. നാളെ വൈകുന്നേരം 4 മണിക്ക് തോട്ടത്തിൻ കടവ് ഹയാത്തും ഇസ്ലാം മദ്രസ പരിസരത്ത് നിന്നും ആരംഭിക്കുന്ന ഘോഷയാത്രയോടെ പരിപാടിക്ക് തുടക്കമാവും. തുടർന്ന് പ്രാദേശിക കലാകാരമാർ ഒരുക്കുന്ന ‘ഒരുദേശം പാടുന്നു’ ഗാനമേളയും നടക്കും.

Related Articles

Leave a Reply

Back to top button