Kodanchery

കോടഞ്ചേരി പോസ്റ്റ് ഓഫീസിനു മുന്നിൽ കോൺഗ്രസ്‌ പ്രതിഷേധ ധർണ നടത്തി

കോടഞ്ചേരി: ലക്ഷദ്വീപിലെ ഭരണകൂട ഭീകരതയ്ക്കെതിരെയും ദ്വീപിലെ ജനങ്ങളുടെ മൗലികാവകാശങ്ങൾ ധ്വംസിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും അഡ്മിനിസ്ട്രേറ്ററെ കേന്ദ്രസർക്കാർ തിരിച്ചു വിളിക്കണം എന്നും ആവശ്യപ്പെട്ട് കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോടഞ്ചേരി പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.

പ്രതിഷേധ ധർണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സണ്ണി കാപ്പാട്ട് മല ഉദ്ഘാടനം ചെയ്തു. സർവ്വ മേഖലയിലും പരാജയമായ മോദി സർക്കാർ ജനങ്ങളെ വേട്ടയാടുകയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേ മുറിയിൽ അധ്യക്ഷതവഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് ചെമ്പകശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടിയത് വാർഡ് മെമ്പർമാരായ ചിന്ന അശോകൻ, വാസുദേവൻ ഞാറ്റു കാലായിൽ, അന്നക്കുട്ടി ദേവസ്യ, സജീഷ് ഇലഞ്ഞിക്കൽ,നാസർ അബ്ദുള്ള, ആൽബിൻ ഊന്നുകല്ലേൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button