കോടഞ്ചേരി; പറപ്പറ്റ നിവാസികളുടെ സ്വപ്നമായ പുതിയപാലം യാഥാർഥ്യമാകുന്നു

കോടഞ്ചേരി: കഴിഞ്ഞ വർഷങ്ങളിലെ ശക്തമായ പ്രളയത്തെ തുടർന്ന് ഉണ്ടായ മലവെള്ളപ്പാച്ചിലിൽ തകർന്ന ചാലിപ്പുഴയിലെ പറപ്പറ്റ പാലവും അപകടാവസ്ഥയിൽ ആയ സമീപ റോഡും തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ ലിന്റോ ജോസഫ് സന്ദർശിച്ചു.ചെമ്പുകടവ്, കോടഞ്ചേരി ഒമ്പതും പതിനഞ്ചും വാർഡുകളെ ബന്ധിപ്പിക്കുന്ന പറപ്പറ്റ ബണ്ട് പാലത്തിനു പകരം നാട്ടുകാരുടെ ചിരകാല സ്വപ്നമായ പുതിയ പാലം നിർമ്മിക്കാനവശ്യമായ ഫണ്ടിനെപ്പറ്റിയും മറ്റും പഠിക്കുന്നതിനു വേണ്ടി നിർദ്ധിഷ്ട സ്ഥലം ഇന്നലെ എം എൽ എയുടെ നേതൃത്വത്തിൽ സന്ദർശിച്ചിരുന്നു.
ഒരു കോടി മുൻ എം എൽ എ തദ്ദേശ റോഡ് പുണരുധാരണ പദ്ധതി പ്രകാരം 1 കോടി രൂപ അനുവദിച്ച ഫണ്ടിന്റെ കൂടെ എഞ്ചിനീയർമാർ പഠനം നടത്തിയപ്പോൾ ഇനിയും ഒരു കോടി കൂടി ആവശ്യമായി വേണ്ടെതായി കണ്ടിട്ടുണ്ട്. ബാക്കി തുക കൂടി എത്രയും വേഗം അനുവദിച്ച് പാലത്തിന്റെ പണി എത്രയും വേഗം ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പു നൽകി.ഈ മഴക്കാലത്ത് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഒരു വശത്ത് താല്ക്കാലികമായി ഇട്ട മണ്ണ് പുഴയിലേക്ക് ഒഴുകിപ്പോകുന്നുണ്ട്.
ഏതായാലും ഒരു ചെറിയ വെള്ളപ്പൊക്കം ഉണ്ടായാൽ നാട്ടുകാരുടെ യാത്ര പൂർണ്ണമായും തടസ്സപ്പെടും. ഈ അവസരത്തിലാണ് എംഎൽഎയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരിയും, മറ്റു പഞ്ചായത്ത് അംഗങ്ങളും പാലം സന്ദർശിച്ച് അവശ്യമായ നടപടികൾ സ്വീകരിക്കാമെന്നുള്ള ഉറപ്പ് നൽകുന്നത്.







