Thiruvambady
തോട്ടിൽ കോഴിമാലിന്യം തള്ളി; 7000 രൂപ പിഴചുമത്തി

തിരുവമ്പാടി : പൊതുജനം കുളിക്കാനും കുടിക്കാനും ഉപയോഗിക്കുന്ന തോട്ടിൽ കോഴിമാലിന്യം തള്ളിയതിന് ആരോഗ്യവകുപ്പ് 7000 രൂപ പിഴ ഈടാക്കി. നിക്ഷേപിച്ച മാലിന്യം നീക്കംചെയ്യിപ്പിക്കുകയും ചെയ്തു. കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ കുളിരാമുട്ടി സ്രാമ്പി തോട്ടിലാണ് അവശിഷ്ടങ്ങൾ തള്ളിയത്.
ചെലവൂർ ചെറുമണ്ണിൽ സാദിഖി(27)നാണ് പിഴ ചുമത്തിയത്. കൂടരഞ്ഞി ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ ജോർജ് ആണ് നടപടി സ്വീകരിച്ചത്. ഫാമുകളിൽനിന്ന് കോഴികളെ വാങ്ങി പോകവേയാണ് ചത്തകോഴികളെ വാഹനത്തിൽനിന്ന് തോട്ടിൽ വലിച്ചെറിഞ്ഞതെന്ന് ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു.
പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന പ്രവൃത്തികൾക്കെതിരേ കർശനനടപടി തുടരുമെന്ന് മെഡിക്കൽ ഓഫീസർ ഡോ. പ്രിയ അറിയിച്ചു.







