Thiruvambady

തിരുവമ്പാടിയിലെ മാലിന്യ പ്രശ്‌നത്തിൽ പ്രതിഷേധവുമായി വെൽഫെയർ പാർട്ടി

തിരുവമ്പാടി: മഴക്കാലപൂർവ്വ ശുചീകരണത്തിലും മാലിന്യശേഖരണത്തിലും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കാണിക്കുന്ന അലംഭാവത്തിനെതിരെ വെൽഫെയർ പാർട്ടി തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. പഞ്ചായത്തിന്റെ പലഭാഗങ്ങളിലും മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്ന അവസ്ഥയാണുള്ളതെന്നും ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും പ്രതിഷേധ യോഗം മുന്നറിയിപ്പ് നൽകി. മാലിന്യങ്ങൾ ശേഖരിക്കുവാൻ ഉള്ള നടപടികൾ പഞ്ചായത്തധികാരികൾ ത്വരിതപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.

തിരുവമ്പാടി മണ്ഡലം വൈസ് പ്രസിഡൻറ് ശംസുദ്ദീൻ ചെറുവാടി, മോയി മാഷ് പുന്നക്കൽ, ഫൈസൽ തിരുവമ്പാടി, നാസർ പുല്ലൂരാംപാറ, ഗഫൂർ കളത്തിൽ, നൗഫൽ, മുഹമ്മദ് കുന്നുമ്മൽ, മുഹമ്മദ് തണൽ ഫസൽ, സിദ്ദിഖ്, അർഷാദ് കെ ആർ, ഷംസു പുന്നക്കൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു .

Related Articles

Leave a Reply

Back to top button