Kozhikode
കോഴിക്കോട് ജില്ലയിലെ കോവിഡ് ആശുപത്രികളില്‍ 2090 കിടക്കകള്‍ ഒഴിവ്

കോഴിക്കോട്: ജില്ലയിലെ 65 കോവിഡ് ആശുപത്രികളില്‍ 3208 കിടക്കകളില്‍ 2090 എണ്ണം ഒഴിവുണ്ട്. 173 ഐ സി യു കിടക്കകളും 55 വെന്റിലേറ്ററുകളും ഓക്‌സിജന്‍ ലഭ്യതയുള്ള 700 കിടക്കകളും ഒഴിവുണ്ട്. 17 ഗവണ്‍മെന്റ് കോവിഡ് ആശുപത്രികളിലായി 722 കിടക്കകള്‍, 81 ഐ സി യു, 37 വെന്റിലേറ്റര്‍, 397 ഓക്‌സിജന്‍ ഉള്ള കിടക്കകളും ബാക്കിയുണ്ട്.
14 സി എഫ് എല്‍ ടി സികളിലായി 1710 കിടക്കകളില്‍ 1387 എണ്ണം ബാക്കിയുണ്ട്. നാല് സി എസ് എല്‍ ടി സികളിലായി ആകെയുള്ള 630 കിടക്കകളില്‍ 485 എണ്ണം ഒഴിവുണ്ട്. 87 ഡോമിസിലറി കെയര്‍ സെന്ററുകളില്‍ ആകെയുള്ള 2558 കിടക്കകളില്‍ 2044 എണ്ണം ഒഴിവുണ്ട്.






