Thiruvambady

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പരിശോധന ശക്തമാക്കി തിരുവമ്പാടി പോലീസ്

തിരുവമ്പാടി: സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും ഏർപ്പെടുത്തിയ കോവിഡ് വാരാന്ത്യ നിയന്ത്രണങ്ങളുടെ ഭാഗമായി തിരുവമ്പാടിയിളും പരിസര പ്രദേശങ്ങളിലും പരിശോധന ശക്തമാക്കി തിരുവമ്പാടി പൊലീസ്. സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ശനി, ഞായർ ദിവസങ്ങളിലാണ് കൂടുതൽ കർശനമായി പരിശോധനകൾ നടത്തുന്നത്. പത്ത് പേരോളമടങ്ങുന്ന പോലീസ് സംഘം തിരുവമ്പാടി കുരിശുപള്ളി പരിസരത്തും ടൌൺ കേന്ദ്രീകരിച്ചുമാണ് ഇന്ന് പരിശോധന നടത്തിയത്.

സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലും മതിയായ കാരണങ്ങളോ രേഖകളോ ഇല്ലാതെ പുറത്തിറങ്ങിയ ഏതാനും വാഹനങ്ങളെ പോലീസ് മടക്കി അയക്കുകയും പിഴ ചുമത്തുകയും ചെയ്തു. എസ് പിയുടെ നിർദ്ദേശപ്രകാരമാണ് കർശന പരിശോധന ആരംഭിച്ചതെന്നും വരും ദിവസങ്ങളിലും ശക്തമായ പരിശോധന ഉണ്ടായിരിക്കുന്നതാണെന്നും മതിയായ കാരണങ്ങളോ രേഖകളോ ഇല്ലാതെ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതാണെന്നും പോലീസ് അറിയിച്ചു.

തിരുവമ്പാടിയിൽ കോവിഡ് വ്യാപനം പൂർണമായും നിയന്ത്രണാതീതമാകുന്നതുവരെ കർശന പരിശോധനകളും നടപടികളും തുടരുന്നതാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button