Kerala

മത്സ്യകൃഷി പ്രോത്സാഹനവുമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത്.

തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിലെ ശുദ്ധജല മത്സ്യകൃഷി പ്രോത്സാഹനത്തിൻ്റെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന പടുത കുളം നിർമ്മിച്ചു.

ആനക്കാംപൊയിൽ കല്ലോലിക്കൽ എമേഴ്സൺ വിട്ടുനൽകിയ പത്ത് സെൻ്റ് സ്ഥലത്താണ് സിൽപോളിൻ ഉപയോഗിച്ച് ജലം സംഭരിച്ച് മത്സ്യം വളർത്തുന്നതിനുള്ള പദ്ധതി നടപ്പാക്കിയത്. ഫിഷറീസ് ഡിപ്പാർട്ടുമെൻ്റിൻ്റെയും പഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് പടുത കുളം നിർമ്മിച്ചത്.

മത്സ്യകൃഷിയിൽ താൽപര്യമുള്ള കർഷകർക്ക് ഇത്തരം കുളങ്ങൾ മാത്രുകയാക്കാവുന്നതാണെന്നും ഇത്തരത്തിൽ ജലസംരക്ഷണവും മത്സ്യ ഉത്പാദനവും ഒരേ സമയം നടപ്പാക്കാനാകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ, വൈസ് പ്രസിഡൻ്റ് ഗീത വിനോദ് എന്നിവർ സ്ഥലം സന്ദർശിച്ചു

Related Articles

Leave a Reply

Back to top button