അപകടാവസ്ഥയിലായ പാറ വീണ്ടും പൊട്ടിവീണു ജനങ്ങള്‍ ഭീതിയില്‍

താമരശേരി: കട്ടിപ്പാറ പഞ്ചായത്തില്‍ അപകടഭീഷണി ഉയര്‍ത്തി നിന്ന പാറ വീണ്ടും പൊട്ടിവീണു. വന്‍ശബ്ദത്തോടെ പാറകള്‍ കിഴുക്കാംതൂക്കായ മലമുകളില്‍ നിന്ന് പൊട്ടി വീണതോടെ പ്രദേശത്തെ താമസക്കാര്‍ ഭീതിയിലായി. ശക്തമായ മഴയും മലവെള്ളപാച്ചിലുമില്ലാതിരുന്നതിനാല് വന്‍ ദുരന്തമാണ് ഒഴിവായത്.
പൊട്ടിവീണുകൊണ്ടിരിക്കുന്ന കൂറ്റര്‍ പാറയ്ക്ക് 500 മീറ്ററോളം താഴെയായി 30ല്‍ അധികം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ പാറ പൊട്ടിവീണ് ഭീതി പരന്നതോടെ താലൂക്ക് അധികൃതരും റവന്യു അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി മടങ്ങിയിരുന്നെങ്കിലും നടപടിയൊന്നുമായില്ല. അതിനിടെയാണ് ഞായറാഴ്ച ഉച്ചയ്ക്കുശേഷം മൂന്നോടെ പാറവീണ്ടും അടര്‍ന്ന് വീണത്.






