Thamarassery

പുതുപ്പാടിയില്‍ ഫാം തൊഴിലാളികളുടെ നേതൃത്വത്തില്‍ ലക്ഷദ്വീപ് നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു

പുതുപ്പാടി: ഗവ. അഗ്രികള്‍ച്ചറല്‍ ഫാം വര്‍ക്കേഴ്‌സ് യൂണിയന്‍(എ ഐ ടി യു സി) പുതുപ്പാടി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലക്ഷദ്വീപ് നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു. സി പി ഐ മണ്ഡലം സെക്രട്ടറി ടി എം പൗലോസ് സദസ്സ് ഉദ്ഘാടനം ചെയ്തു. കെ കെ നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ ജില്ലാ സെക്രട്ടറി കെ ദാമോദരന്‍, പി രാജേഷ്, കെ ഹരിദാസന്‍, മുഹമ്മദ് മുസ്തഫ, കെ പി സുബൈദ, എം സുഹ്‌റ, കെ പാര്‍വതി, എം എ ശോഭന, പി കെ റംല, ശ്രീകല, തെസ്‌നി, ലളിത, ഉഷ എന്നിവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Back to top button