Mukkam

മുക്കത്ത് ടിപ്പർ ലോറി ദേഹത്ത് കയറി യുവാവ് മരിച്ചു

മുക്കം: മുക്കത്ത് ടിപ്പർ ലോറി ദേഹത്ത് കയറി യുവാവ് മരിച്ചു. കൊടിയത്തൂർ മാവായി സ്വദേശി നൗഫൽ (35)ആണ് മരിച്ചത്. തോട്ടുമുക്കം പുതിയടത്തായിരുന്നു അപകടം. നിർത്തിയിട്ട ടിപ്പർ ലോറി സ്റ്റാർട്ട് ചെയ്യുന്നതിനിടെയാണ് ഡ്രൈവർക്കൊപ്പം എത്തിയ നൗഫൽ ടിപ്പറിനടിയിൽ അകപെട്ടത്.

ഇന്ന് (23-06-2021- ബുധൻ) ഉച്ച കഴിഞ്ഞായിരുന്നു അപകടം, ഉടൻ തന്നെ മുക്കത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Back to top button