Thamarassery

കട്ടിപ്പാറ വെട്ടി ഒഴിഞ്ഞ തോട്ടം സീതീ സാഹിബ് മെമ്മോറിയല്‍ യു പി സ്‌കൂളിലെ അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കി

കട്ടിപ്പാറ: വെട്ടി ഒഴിഞ്ഞ തോട്ടം സീതീ സാഹിബ് മെമ്മോറിയല്‍ യു പി സ്‌കൂളിലെ അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കി. ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികള്‍ക്കാണ് സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കിയത്. വിതരണോല്‍ഘാടനം കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് നിര്‍വഹിച്ചു. ചടങ്ങില്‍ പി ടി എ പ്രസിഡന്റ് പി പി സലിം അദ്ധ്യക്ഷത വഹിച്ചു. മാനേജര്‍ സി കെ ബദറുദ്ധീന്‍ ഹാജി വിദ്യാര്‍ത്ഥികള്‍ക്ക് ഫോണുകള്‍ കൈമാറി.

വാര്‍ഡ് മെമ്പര്‍ സാജിത ഇസ്മായില്‍, ഹൈദര്‍ അലി, സുബൈര്‍ വൈറ്റ് ലാന്റ്, എ കെ വിസിത, ഇസ്മായില്‍, പി കെ സുനീറ, എം പി ബഷീര്‍, സി വി റഹീന, പി അഭിലാഷ്, എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ വിജയന്‍ പൊറേരി സ്വാഗതവും നസീഫ് സി പി നന്ദിയും പറഞ്ഞു

Related Articles

Leave a Reply

Back to top button