Kozhikode

വടകരയിൽ സിപിഎം പ്രവര്‍ത്തകയായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതികൾ പിടിയിലായി

കോഴിക്കോട്: വടകര പീഡന കേസിലെ പ്രതികൾ പിടിയിൽ. സിപിഎം പ്രവർത്തകരായ ബാബുരാജ്, ലിജീഷ് എന്നിവരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. വടകര കരിബന പാലത്തിന് അടുത്ത് വെച്ചാണ് ഇരുവരെയും പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കോഴിക്കോട് വടകരയിൽ സിപിഎം പ്രവര്‍ത്തകയായ യുവതിയെ ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെ രണ്ട് സിപിഎം പ്രവർത്തകരാണ് പീഡിപ്പിച്ചത്. സിപിഎം മുളയേരി ബ്രാഞ്ച് സെക്രട്ടറി ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗം ബാബുരാജ്, ലിജീഷ് എന്നിവര്‍ക്കെതിരെ ഇന്നലെയാണ് കേസെടുത്തത്. അറിയപ്പെടുന്ന പ്രാദേശിക നേതാക്കള്‍ ആയിട്ടുകൂടി ഇവരെ പൊലീസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു

Related Articles

Leave a Reply

Back to top button