Mukkam

തൂങ്ങുംപുറം-അമ്പലക്കണ്ടി റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.

മുക്കം : തൂങ്ങുംപുറം-അമ്പലക്കണ്ടി റോഡിൽ മാവ് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച രാവിലെയാണ് സംഭവം. മുക്കത്തുനിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.

മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് മരം നീക്കംചെയ്തത്‌. തൂങ്ങുംപുറത്ത് പ്രവർത്തിക്കുന്ന അഗസ്ത്യൻമൂഴി 110 കെ.വി. സബ്‌സ്റ്റേഷനുമായി ബന്ധപ്പെട്ട് ഭൂഗർഭവൈദ്യുതി കൊണ്ടുപോകുന്നതിനുള്ള കുഴിയെടുക്കുന്ന പ്രവൃത്തിക്കിടെയാണ് മരം വീണത്.

Related Articles

Leave a Reply

Back to top button