Mukkam

ജീർണിച്ച് അപകടാവസ്ഥയിലുള്ള വാട്ടർ ടാങ്ക് പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. പ്രതിഷേധിച്ചു

കൊടിയത്തൂർ : കൊടിയത്തൂർ പോസ്റ്റ് ഓഫീസിന് സമീപത്തെ ജീർണിച്ച് അപകടാവസ്ഥയിലുള്ള വാട്ടർ ടാങ്ക് പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി സമരം നടത്തി. സംസ്ഥാന കൗൺസിൽ അംഗം ബാബു മൂലയിൽ ഉദ്ഘാടനം ചെയ്തു. നസീം കൊടിയത്തൂർ, പ്രമോദ് കുമാർ, ഉണ്ണികൃഷ്ണൻ വാപ്പാട്ട്, ഗോവിന്ദൻ കൊടിയത്തൂർ എന്നിവർ സംസാരിച്ചു. കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും പരാതിയും നൽകി.

Related Articles

Leave a Reply

Back to top button