Kozhikode
ഓപ്പറേഷൻ ക്ലിയർ പാത്ത് വേയ്സ് ഡ്രൈവു’ മായി മോട്ടോർവാഹനവകുപ്പ്؛ പൊതുജനങ്ങൾക്ക് അറിയിക്കാം

കോഴിക്കോട്: വാഹനാപകടങ്ങൾ കുറയ്ക്കാൻ പുതിയ ദൗത്യമായ ‘ഓപ്പറേഷൻ ക്ലിയർ പാത്ത് വേയ്സ് ഡ്രൈവു’ മായി മോട്ടോർവാഹനവകുപ്പ്. റോഡിലുള്ള അപാകങ്ങളായ റോഡ് ഷോൾഡറിന്റെ ഉയരക്കൂടുതൽ, ടൗണിലെ ഫുട്പാത്തിന്റെ അഭാവം, റോഡിനരികിലുള്ള ഇലക്ട്രിക്ക് പോസ്റ്റ്, വീഴാറായ മരങ്ങൾ, ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്നതും ശ്രദ്ധതിരിക്കുന്നതുമായ പരസ്യബോർഡുകൾ, റോഡ്മാർക്കിങ്ങുകൾ ഇല്ലാത്തത് എന്നിവ കണ്ടെത്തി പരിഹരിക്കാനുള്ള പരിപാടിയാണിത്.
ഇത്തരം അപാകങ്ങൾ ഫീൽഡ് ഓഫീസർമാരുടെ അന്വേഷണത്തിന്റെയും പൊതുജനങ്ങളുടെ അറിയിപ്പിന്റെയും അടിസ്ഥാനത്തിൽ പരിഹാരം കാണുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ജോയന്റ് ആർ.ടി.ഒ. അറിയിച്ചു. കൊയിലാണ്ടി സബ് ആർ.ടി.ഒ. പരിധിയിലെ റോഡപകടങ്ങൾ കുറയ്ക്കാനുള്ള നിർദേശങ്ങൾ പൊതുജനങ്ങൾക്ക് ഫോട്ടോസഹിതം [email protected] എന്ന ഇ. മെയിൽ വിലാസത്തിൽ അറിയിക്കാം.







