Puthuppady

മഹിളാകോണ്‍ഗ്രസ്സ് മുന്‍ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ കോണ്‍ഗ്രസ് അംഗങ്ങൾ കേരള കോണ്‍ഗ്രസ്(എം)ല്‍ ചേര്‍ന്നു

പുതുപ്പാടി: മഹിളാ കോണ്‍ഗ്രസ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയും മുന്‍ പുതുപ്പാടി പഞ്ചായത്ത് അംഗവുമായ ഗ്രേസി ജോര്‍ജ്ജ്, വിനു അബ്രഹാം പൂച്ചക്കുയില്‍, ജോര്‍ജ്ജ് റാത്തപ്പിള്ളി എന്നിവര്‍ കേരള കോണ്‍ഗ്രസ്(എം)ല്‍ ചേര്‍ന്നു. ജില്ലാ പ്രസിഡന്റ് ടി എം ജോസഫ് പുതിയ അംഗങ്ങൾക്ക് മെമ്പര്‍ഷിപ്പുകള്‍ വിതരണം ചെയ്തു.

ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് കാദര്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. മാത്യു ചെമ്പോട്ടിക്കല്‍, വിനോദ് കിഴക്കയില്‍, ബാബു പീറ്റര്‍, ടി കെ സുഹൈല്‍, ജെസ്വിന്‍ ജോസ്, ടോമി തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button