Kozhikode
കോഴിക്കോട് മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മട്ടാഞ്ചേരി പറവണ എ കെ റോഡ് മങ്ങാട്ടുപറമ്പില്‍ സുനിലിന്റെ മകന്‍ എം എസ് സരത്ത്(22) നെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപത്തെ കോഫി ഹൗസിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥിയാണ്.
ബുധനാഴ്ച ഉച്ചക്ക് മൂന്നുമണിയോടെയാണ് സരത്തിനെ റോഡരികില്‍ വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചിരുന്നു. മുഖത്ത് മുറിവേറ്റ നിലയിലാണ്. ബന്ധുക്കള്‍ നാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ടു. ഇവര്‍ എത്തിയ ശേഷം പോലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കും.







