Thottumukkam
നവീകരിച്ച തോട്ടുമുക്കം – പനംപിലാവ് റോഡ് ഉദ്ഘാടനം ചെയ്തു

തോട്ടുമുക്കം: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി ബി എം & എം സി നിലവാരത്തിൽ നവീകരിച്ച തോട്ടുമുക്കം – പനംപിലാവ് റോഡ് ഉദ്ഘാടനം തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് നിർവ്വഹിച്ചു. മുൻ എം എൽ എ ജോർജ് എം തോമസ്, കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.







