തിരുവമ്പാടിയിൽ ഹരിതസഭ സംഘടിപ്പിച്ചു

തിരുവമ്പാടി: പരിസ്ഥിതി ദിനത്തിൽ വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹരിതസഭ സംഘടിപ്പിച്ചു. വലിച്ചെറിയൽ സംസ്ക്കാരത്തിനെതിരെ പ്രതിരോധം തീർക്കാൻ ജനകീയ ശബ്ദമുയർത്തിയാണ് ഹരിതസഭ നടന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാന്റെ അധ്യക്ഷതയിൽ നടന്ന ഹരിതസഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിൻ പ്രതിജ്ഞ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ് ചൊല്ലികൊടുത്തു.
ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, റംല ചോലയ്ക്കൽ, ഡോ.അബ്ബാസലി, സുനീർ മുത്താലം, അസി.സെക്രട്ടറി രഞ്ജിനി എ, പ്രീതി രാജീവ്, കെ.എം മുഹമ്മദലി, കില ഫാക്കൽറ്റി മജീദ്, വിനോദ് കുമാർ, ഫസ്ലി തുടങ്ങിയവർ സംസാരിച്ചു. ശുചിത്വ ചർച്ചയിൽ ജനപ്രതിനിധികൾ, സന്നദ്ധ സംഘടന പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ഹരിത കർമ്മസേന പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.







