ഇതര സംസ്ഥാന തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ച സംഭവത്തില്‍ പിടിയിലായത് കാക്കൂർ രാമല്ലൂർ സ്വദേശികൾ

താമരശേരി: മൊബൈല്‍ കവര്‍ച്ചക്കെത്തിയ സംഘം അന്യ സംസ്ഥാന തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ച സംഭവത്തില്‍ കാക്കൂര്‍ രാമല്ലൂര്‍ സ്വദേശികളായ രണ്ടുപേരെ കൊടുവള്ളി പോലീസ് പിടികൂടി.കാക്കൂര്‍ സ്വദേശികളായ കുന്നുമ്മല്‍ത്താഴം സാനുകൃഷ്ണന്‍(18) മഞ്ഞളാംകണ്ടിമീത്തല്‍ ഷംനാസ് (23) എന്നിവരാണ് പോലീസ് കസ്റ്റഡിയിലെടുത്തത് ബീഹാര്‍ റിഷന്‍ഗഞ്ച് സ്വദേശി അലി അക്ബറിനെ (23) യാണ് കവര്‍ച്ചാ സംഘം റോഡിലൂടെ വലിച്ചിഴച്ചത്. ബുധനാഴ്ച വൈകീട്ട് എളേറ്റില്‍ വട്ടോളിയിലാണ് സംഭവം. റോഡരികില്‍ നില്‍ക്കുകയായിരുന്ന അലി അക്ബറിന്റെ അടുത്ത് ബൈക്കില്‍ രണ്ടുപേര്‍ എത്തുകയും ഫോണ്‍ വിളിക്കാനായി അലി അക്ബറിനോട് മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടു.
ബൈക്കില്‍ പിന്നിലുണ്ടായിരുന്നയാള്‍ ഫോണ്‍ വാങ്ങിയ ശേഷം ഉടനെ ബൈക്ക് മുന്നോട്ടെടുത്തു. ബൈക്കില്‍ പിടിച്ചു നില്‍ക്കുകയായിരുന്ന അലി അക്ബറിനെ കുറച്ചു ദൂരം റോഡിലൂടെ വലിച്ചിഴച്ച ശേഷം സംഘം രക്ഷപ്പെടാന്‍ ശ്രമിച്ചു. റോഡില്‍ വീണ അലി അക്ബര്‍ എഴുന്നേറ്റ് ബൈക്കിനെ പിന്തുടരുന്നതിനിടെ ബൈക്കിന്റെ പിന്നിലുണ്ടായിരുന്നയാള്‍ റോഡിലേക്ക് തെറിച്ചു വീണെങ്കിലും ബൈക്കില്‍തന്നെ രക്ഷപ്പെട്ടു. വീഴ്ചയില്‍ ഇയാളുടെ മൊബൈല്‍ ഫോണും അലി അക്ബറിന്റെ ഫോണും റോഡിലേക്ക് തെറിച്ചു വീണു. കവര്‍ച്ചാ സംഘത്തിന്റെ ഫോണ്‍ കൊടുവള്ളി പോലീസിന് കൈമാറിയിരുന്നു. ഇതില്‍ നിന്നാണ് പ്രതികളെപ്പറ്റി സൂചന ലഭിച്ചത്






