ThamarasseryThiruvambady

കരിഞ്ചന്തയില്‍ വിദേശമദ്യം വില്‍പ്പന നടത്തുന്ന ആര്‍ ആര്‍ ടി വളണ്ടിയറും സുഹൃത്തും തിരുവമ്പാടി പോലീസിന്റെ പിടിയിൽ

തിരുവമ്പാടി: കരിഞ്ചന്തയില്‍ വിദേശ മദ്യം വില്‍പ്പന നടത്തുന്ന ആര്‍ ആര്‍ ടി വളണ്ടിയറും സുഹൃത്തും തിരുവമ്പാടി പോലീസിന്റെ പിടിയിലായി. താമരശ്ശേരി ചുങ്കത്തെ ഓട്ടോ ഡ്രൈവര്‍മാരും ചുങ്കം സ്വദേശികളുമായ ഇരുമ്പന്‍ ചീടന്‍ കുന്ന് ഷമീര്‍, ആന പാറക്കല്‍ സനുരാജ് എന്നിവരാണ് പിടിയിലായത്. 39 കുപ്പി വിദേശ മദ്യവും ഇവര്‍ സഞ്ചരിച്ച കെ എല്‍ 57 യു 512 നമ്പര്‍ സ്‌കൂട്ടറും പോലീസ് പിടിച്ചെടുത്തു.

താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ആര്‍ ആര്‍ ടി വളണ്ടിയറാണ് പിടിയിലായ സനുരാജ്. ഈ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് വിദേശ മദ്യം കടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. തിരുവമ്പാടി ഇന്‍സ്പെക്ടര്‍ കെ സുധീര്‍, സിപിഒമാരായ അനീസ്, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Related Articles

Leave a Reply

Back to top button