Puthuppady

കോവിഡ് വ്യാപനം; പഞ്ചായത്ത് മൊത്തമായി അടച്ചിടുന്ന അവസ്ഥ ഒഴിവാക്കണമെന്നും; കേരള കോൺഗ്രസ് (എം)

പുതുപ്പാടി : ഒരു വിഭാഗം വ്യാപാരികൾക്ക് മാത്രം പ്രവർത്തനാനുമതി ലഭ്യമാക്കുന്ന കോവിഡ് പ്രതിരോധ മാനദണ്ഡങ്ങളിലെ നിബന്ധനകൾ പുനഃപരിശോധിക്കണമെന്ന് കേരള കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഒന്നോ, രണ്ടോ വാർഡുകളിൽ മാത്രം കോവിഡ് വ്യാപനമുണ്ടാവുന്ന സാഹചര്യത്തിൽ പഞ്ചായത്ത് മൊത്തമായി അടച്ചിടുന്ന അവസ്ഥ ഒഴിവാക്കണമെന്നും യോഗം കൂട്ടിച്ചേർത്തു.

പ്രസിഡന്റ് കാദർ ഹാജി അധ്യക്ഷനായി. വിനോദ് കിഴക്കയിൽ, ടി.കെ. സുഹൈൽ, തങ്കച്ചൻ കണ്ണപ്പൻകുണ്ട്, ഷിബു തോമസ്, ജിയോ വർഗീസ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button