Kodiyathur
പെരുന്നാൾ കിറ്റ് വിതരണവും ഇഫ്ത്വാർ സംഗമവും നടത്തി

കൊടിയത്തൂർ: സി എച്ച് മുഹമ്മദ് കോയ കൾച്ചറൽ സൊസൈറ്റി പെരുന്നാൾ കിറ്റ് വിതരണവും ടൗൺ എം.എസ്.എഫ് ഇഫ്താർ സംഗമവും നടത്തി. കെ.എം.സി.സി ഖത്തർ തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് ഇ.എ നാസർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ശാഖാ ലീഗ് ട്രഷറർ മുഹമ്മദലി പുതിയോട്ടിൽ ലിസ്റ്റ് ഏറ്റുവാങ്ങി.
സൊസൈറ്റി പ്രസിഡന്റ് സലാം എള്ളങ്ങൽ അധ്യക്ഷത വഹിച്ചു മണ്ഡലം ലീഗ് വൈസ് പ്രസിഡണ്ട് കെ.പി അബ്ദുഹ്മാൻ, പഞ്ചായത്ത് ലീഗ് സെക്രട്ടരി ഇ.എ ജബ്ബാർ, റിലീഫ് കമ്മിറ്റി ചെയർമാൻ ടി.ടി അബ്ദുറഹ്മാൻ, കൺവീനർ മായിൻ എറക്കോടൻ, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടരി നൗഫൽ പുതുക്കുടി, മണ്ഡലം എം.എസ്.എഫ് സെക്രട്ടരി പി.പി മുഹമ്മദ് സബീൽ, ഇ മോയിൻ മാസ്റ്റർ, കോട്ടമ്മൽ അബ്ദുൽ കരീം, പി.പി ഫൈസൽ, കെ.കെ ആദിൽ, പി.വി നൗഷാദ് മാസ്റ്റർ, സി മൻസൂർ, ഉള്ളാട്ടിൽ നാദിം, കോട്ടമ്മൽ ഹംദാൻ തുടങ്ങിയവർ പ്രസംഗിച്ചു.







