Thiruvambady
വ്യാപാരികളുടെ ഓണോത്സവം ഘോഷയാത്രയും; മാവേലി എഴുന്നള്ളത്തും; പുലികളിയും; ഇന്ന് തിരുവമ്പാടിയിൽ

തിരുവമ്പാടി: ഓഫറുകളുടെ ഉത്സവമേളം ഒരുക്കി തിരുവമ്പാടിയിൽ വ്യാപാരികളുടെ ഓണോത്സവം 2024, വർണ്ണശബളമായ ഘോഷയാത്ര ഇന്ന് വൈകുന്നേരം.
ഓണോത്സവത്തിൻ്റെ ഭാഗമായി ഇന്ന് (ബുധനാഴ്ച) വൈകിട്ട് 4 മണിക്ക് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ തിരുവമ്പാടി ടൗണിൽ വർണ്ണ ശബളമായ ഘോഷയാത്ര സംഘടിപ്പിക്കുന്നു. മാവേലി എഴുന്നള്ളത്തും, പുലികളിയും ഘോഷയാത്രയുടെ പ്രധാന ആകർഷണമാണെന്ന് സംഘാടകർ അറിയിച്ചു
ഓണോത്സവത്തിൻ്റെ ഭാഗമായി മുഴുവൻ സ്ഥാപനങ്ങളിലും പ്രത്യേക ഓഫറുകളും, ഡിസ്കൗണ്ടുകളും ഒരുക്കിയിട്ടുണ്ട്.