Thiruvambady

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചെത്തിയ പത്തോളം ബൈക്കുകൾ തിരുവമ്പാടി പോലീസ് പിടിച്ചെടുത്തു

തിരുവമ്പാടി: സംസ്ഥാന സർക്കാരിന്റെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ആനക്കാംപോയിൽ, ഉറുമി പ്രദേശങ്ങളിൽ എത്തിയ പത്തോളം ബൈക്കുകൾ തിരുവമ്പാടി പോലീസ് കസ്റ്റഡിയിലെടുത്തു. ശനി, ഞായർ തുടങ്ങിയ അടച്ചിടൽ ദിവസങ്ങളിൽ അരീക്കോട്, മലപ്പുറം ഭാഗങ്ങളിൽ നിന്നും യുവാക്കൾ മലയോരമേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പുഴയിലും മറ്റും എത്തുന്നത് പതിവായി മാറിയിരിക്കുകയാണ്. ഇത്തരത്തിൽ നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്ന വാഹനങ്ങൾ തുടർന്നും പിടിച്ചെടുത്ത് നിയമനടപടികൾ സ്വീകരിക്കുമെന്ന് തിരുവമ്പാടി പോലീസ് അറിയിച്ചു.

Related Articles

Leave a Reply

Back to top button