Kodiyathur

കൊടിയത്തൂർ ഗ്രാമപഞ്ചായത്തും, കൃഷി ഭവനും സംയുക്തമായി സൗജന്യ വാഴക്കന്നുകളും, വിത്തുകളും വിതരണം ചെയ്തു

കൊടിയത്തൂർ: സംസ്ഥാന സർക്കാറിന്റെ ഒരു കോടി ഫലവൃക്ഷത്തെ വിതരണത്തിന്റെ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തും, കൃഷി ഭവനും സംയുക്തമായി കർഷകർക്ക് വാഴക്കന്നുകളും, ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി പച്ചക്കറിവിത്തുകളും വിതരണം ചെയ്തു.

വാഴക്കന്ന് വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്തും, വിത്ത് വിതരണ ഉദ്ഘാടനം വൈസ് പ്രസിഡന്റ് കരീം പഴങ്കലും കർഷകർക്ക് നൽകികൊണ്ട് നിർവഹിച്ചു. വിതരണ ചടങ്ങിൽ വികസനകാര്യ ചെയർപേഴ്സൻ ദിവ്യ ഷിബു, കൃഷി ഓഫീസർ ഫെബിത തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button