Thiruvambady
ഫാ. സ്റ്റാൻ സ്വാമിയുടെ മരണത്തിൽ അനുശോചനവും ഭരണകൂട ഭീകരതക്കെതിരെ പ്രതിഷേധവും രേഖപെടുത്തി

തിരുവമ്പാടി: മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിയുടെ മരണത്തിൽ അനുശോചനവും ജയിലിൽ വച്ച് അദ്ദേഹം മരിക്കാനിടയാക്കിയ ഭരണകൂട ഭീകരതയിൽ പ്രതിഷേധവും രേഖപ്പടുത്തി കത്തോലിക്ക കോൺഗ്രസ്.
കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി ടൗണിൽ നടത്തിയ പ്രതിഷേധ നിൽപ്പ് സമരത്തിൽ രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പിൽ, ജനറൽ സെക്രട്ടറി അനീഷ് വടക്കേൽ, ഗ്ലോബൽ സമിതി സെക്രട്ടറി ബേബി പെരുമാലിൽ, രൂപത എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ഷാജി കണ്ടത്തിൽ, പ്രിൻസ് തിനംപറമ്പിൽ, തിരുവമ്പാടി ഫൊറോന പ്രസിഡന്റ് ആൽബിൻ, സെക്രട്ടറി ജോസഫ് പുലക്കുടി, യൂണിറ്റ് പ്രസിഡന്റ് ബെന്നി കിഴക്കേപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.







