TOP NEWS
തിരുവമ്പാടിയിൽ ഇന്ന് 36 കോവിഡ് പോസിറ്റീവ് കേസുകൾതിരുവമ്പാടി; ആനക്കാംപൊയിൽ ചീരാംകുന്നേൽ മാത്യു നിര്യാതനായിതിരുവമ്പാടി; പഴേവീട്ടിൽ ജോസ് കുര്യൻ (ജോസ്‌കുട്ടി) നിര്യാതനായിമുൻ പുതുപ്പാടി പഞ്ചായത്ത് പ്രസിഡൻ്റ ഗിരീഷ് ജോണിനെതിരെ സിപിഐഎം നടപടിചുരത്തിൽ അലക്ഷ്യമായി മാലിന്യം തള്ളുന്നു, പാതയോരങ്ങൾ വൃത്തിഹീനമായി; മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നടപടി സ്വീകരിക്കുമെന്ന് പോലീസും, വനം വകുപ്പുംകോവിഡ് കാലത്തും, കിതയ്ക്കാതെ കുതിക്കുകയാണ് സന്നദ്ധപ്രവർത്തക മറിയാമ്മ ബാബുഇന്ധനവില വര്‍ധനവില്‍ ഇടപെട്ട് ഹൈക്കോടതിപ്ലസ്ടു,മലയോര സ്കൂളുകളിൽ സയൻസിൽ നൂറ്‌ ശതമാനംകര്‍ഷകരുടെയും ചെറുകിട സംരംഭകരുടെയും കടങ്ങള്‍ക്ക് മൊറട്ടോറിയം അനുവദിക്കണം : രാഹുല്‍ ഗാന്ധിജില്ലയില്‍ നാല് ദിവസം കൊവിഡ് മെഗാ പരിശോധാന ക്യാമ്പ്
Kozhikode

കോഴിക്കോട് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കാറ്റഗറി അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ അറിയാം

കോഴിക്കോട്: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ സംസ്ഥാനത്ത് ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ ടി.പി.ആർ നിരക്കിന് അനുസരിച്ച് നിയന്ത്രണങ്ങൾ ക്രമീകരിച്ച് ജില്ലാകലക്ടർ സാംബശിവ റാവു ഉത്തരവിറക്കി.

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ നാല് കാറ്റഗറിയായി തരംതിരിച്ചു. എ, ബി, സി, ഡി എന്നിങ്ങനെയാണ് വിഭാഗങ്ങള്‍.

കൂടരഞ്ഞി, മുക്കം, തിരുവമ്പാടി, ബി കാറ്റഗറികളിലും, കാരശ്ശേരി, കോടഞ്ചേരി സി കാറ്റഗറിയിലും, കൊടിയത്തൂര്‍, പുതുപ്പാടി ഡി കാറ്റഗറിയിലും ആണുള്ളത്

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കാറ്റഗറി അടിസ്ഥാനത്തിൽ

എ വിഭാഗത്തില്‍ അഞ്ച് ശതമാനത്തില്‍ താഴെ ശരാശരി ടി.പി.ആര്‍ ഉള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് ഉള്‍പ്പെടുത്തിയത്. അഞ്ച് മുതല്‍ 10 ശതമാനം വരെ ടി.പി.ആര്‍ ഉള്ളവയെ ബി വിഭാഗത്തിലും 10 മുതല്‍ 15 ശതമാനം വരെയുള്ളവയെ സി വിഭാഗത്തിലും 15 ശതമാനത്തിനു മുകളിലുള്ളവയെ ഡി വിഭാഗത്തിലും ഉള്‍പ്പെടുത്തി.

വിഭാ​ഗത്തിൽ എടച്ചേരി, കൂരാച്ചുണ്ട്, വളയം ഗ്രാമപഞ്ചായത്തുകളാണ് ഉൾപ്പെടുന്നവ

ബി വിഭാ​ഗത്തിൽ മുക്കം മുന്‍സിപ്പാലിറ്റി, കായണ്ണ, തിരുവമ്പാടി, കാക്കൂര്‍, തൂണേരി, കുറ്റ്യാടി, കുന്നമംഗലം, മരുതോങ്കര, തുറയൂര്‍, തിരുവളളൂര്‍, പെരുവയല്‍, കീഴരിയൂര്‍, ചക്കിട്ടപ്പാറ, ഏറാമല, ഉളേള്യരി, പേരാമ്പ്ര, കുന്നുമ്മല്‍, ചെക്യാട്, വാണിമേല്‍, ചാത്തമംഗലം, കൂടരഞ്ഞി, നന്മണ്ട, കട്ടിപ്പാറ, നാദാപുരം, അഴിയൂര്‍, കാവിലുംപാറ, മണിയൂര്‍, നൊച്ചാട് ഉൾപ്പെടുന്നവ

സി വിഭാ​ഗത്തിൽ കോഴിക്കോട് കോര്‍പ്പറേഷന്‍, കൊയിലാണ്ടി മുനിസിപ്പാലിറ്റി, പുറമേരി, അത്തോളി, കാരശ്ശേരി, മേപ്പയൂര്‍, നരിപ്പറ്റ, ചെറുവണ്ണൂര്‍, ചേമഞ്ചേരി, ആയഞ്ചേരി, തലക്കൂളത്തൂര്‍, കുരുവട്ടൂര്‍, ഓമശ്ശേരി, അരിക്കുളം, ഒളവണ്ണ, ചെങ്ങോട്ട്കാവ്, കായക്കൊടി, മാവൂര്‍, മൂടാടി, കോടഞ്ചേരി, കോട്ടൂര്‍, താമരശ്ശേരി, ഉണ്ണികുളം, കിഴക്കോത്ത്, ഒഞ്ചിയം ഉൾപ്പെടുന്നവ

ഡി വിഭാ​ഗത്തിൽ വേളം, ബാലുശ്ശേരി, കക്കോടി, നരിക്കുനി, പെരുമണ്ണ, ചേളന്നൂര്‍, നടുവണ്ണൂര്‍, തിക്കോടി, മടവൂര്‍, പുതുപ്പാടി, ചോറോട്, കൂത്താളി, പനങ്ങാട്, കടലുണ്ടി, വില്യാപ്പളളി, ചങ്ങരോത്ത്, കൊടിയത്തൂര്‍, രാമനാട്ടുകര മുന്‍സിപ്പാലിറ്റി, വടകര മുന്‍സിപ്പാലിറ്റി, കൊടുവളളി മുന്‍സിപ്പാലിറ്റി, ഫറോക്ക് മുന്‍സിപ്പാലിറ്റി, പയ്യോളി മുന്‍സിപ്പാലിറ്റി ഉൾപ്പെടുന്നവ

നിയന്ത്രണങ്ങൾ

വിഭാ​ഗത്തിലുള്ള ഇടങ്ങളിൽ

1. എല്ലാവിധ സർക്കാർ /അർദ്ധസർക്കാർ സ്ഥാപനങ്ങൾ പൊതുമേഘലാ സ്ഥാപനങ്ങൾ / സ്വയം ഭരണ സ്ഥാപനങ്ങൾ കമ്പനി / കോർപ്പറേഷനുകൾ, ബാങ്കുകൾ, ധനകാര്യസ്ഥാപനങ്ങൾ, എന്നിവ 100% ജീവനക്കാരെ വച്ച് പ്രവർത്തനം നടത്താവുന്നതാണ്.

2. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാവിധത്തിലുള്ള കടകളും അക്ഷയ കേന്ദ്രങ്ങളും , ജനസേവന കേന്ദ്രങ്ങളും ഉൾപ്പെടെ രാവില 7.00 മണി മുതൽ വൈകിട്ട് 7.00 മണിവരെ തുറന്ന് പ്രവർത്തിപ്പിക്കാവുന്നതാണ്.

3. ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പൊതുജനങ്ങൾക്കായി പ്രവർത്തനം നടത്താവുന്നതും ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെ പ്രവർത്തനം നടത്താവുന്നതാണ് .

4. എല്ലാ വിധ പരീക്ഷകളും അനുവദനീയമാണ് (ശനി,ഞായർ ഉൾപ്പെടെ)

5. ടാക്സി / ഒട്ടോറിക്ഷ വാഹനങ്ങൾക്ക് സർവ്വീസ് നടത്താവുന്നതാണ്. ടാക്സികളിൽ (ഡ്രൈവർ അടക്കം) 4 പേരെയും ഓട്ടോറിക്ഷകളിൽ (ഡ്രൈവർ അടക്കം) 3 പേരെയും യാത്രക്ക് അനുവദിക്കാവുന്നതാണ് .

6. ബീവറേജസ് കോർപ്പറേഷന്റെ ഔട്ട് ലെറ്റുകളിൽനിന്നും ബാറുകളിൽനിന്നും മദ്യം പാർസലായി വാങ്ങാവുന്നതാണ്.

7. ശാരീരിക അകലം പാലിച്ച് കായിക വിനോദങ്ങൾ നടത്താവുന്നതാണ് ജിംനേഷ്യങ്ങൾ എയർകണ്ടിഷൻ പ്രവർത്തിപ്പിക്കാതെ പരമാവധി 20 പേരെ വെച്ച് പ്രവർത്തിപ്പിക്കാവുന്നതാണ്. പ്രഭാത സവാരിയും, സായാഹ്ന സവാരിയും സാമൂഹിക അകലം പാലിച്ച് നടത്താവുന്നതാണ്.

8. ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും രാവിലെ 7.00 മണിമുതൽ വൈകിട്ട് 9.30 മണിവരെ പാർസൽ സംവിധാനം, ഹോംഡെലിവറി നടത്താവുന്നതുമാണ്.

9. വീട്ടുജോലികൾക്കുള്ള തൊഴിലാളികൾക്ക് യാത്രകൾ അനുവദനീയമാണ്.

10. ആരാധനാലയങ്ങളിൽ കർശന കോവിഡ് പ്രോട്ടോകോൾ പാലിച്ച് പരമാവധി 15 പേർക്ക് കുറഞ്ഞ സമയത്തേക്ക് പ്രവേശനം അനുവദിക്കാവുന്നതാണ്

11. പൊതുഗതാഗതം അനുവദനീയമാണ്. എല്ലാ ബസുകൾക്കും സർവ്വീസ് നടത്താവുന്നതാണ്.

എന്നാൽ സീറ്റിംഗ് കപ്പാസിറ്റിയിൽ കൂടുതൽ യാത്രക്കാരെ അനുവദിക്കാൻ പാടുള്ളതല്ല. ഈ നിബന്ധനകൾ ലംഘിക്കപ്പെട്ടാൽ ബസ്സുടമകൾക്കും ജീവനക്കാർക്കുമെതിരെ നടപടി സ്വീകരിക്കുകയും ബസ്സിൽ നിന്ന് യാത്ര ചെയ്യുന്നവർക്കെതിരെ പിഴ ചുമത്തുകയും ചെയ്യുന്നതാണ്.

ബി വിഭാ​ഗത്തിലുള്ള ഇടങ്ങളിൽ

1. എല്ലാ വിധ സർക്കാർ /അർദ്ധസർക്കാർ സ്ഥാപനങ്ങൾ, പൊതുമേഘലാ സ്ഥാപനങ്ങൾ / സ്വയം ഭരണ സ്ഥാപനങ്ങൾ, കമ്പനി /കോർപ്പറേഷനുകൾ, ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവ 100% ജീവനക്കാരെ വച്ച് പ്രവർത്തനം നടത്താവുന്നതാണ്.

2. ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പൊതുജനങ്ങൾക്കായി പ്രവർത്തനം നടത്താവുന്നതും ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെ പ്രവർത്തനം നടത്താവുന്നതാണ്.

3. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അവശ്യവസ്തുക്കൾ വിൽപ്പന നടത്തുന്ന എല്ലാ കടകളും രാവില 7.00 മണിമുതൽ വൈകിട്ട് 7.00 മണിവരെ 50% ജീവനക്കാരെ വെച്ച് എല്ലാ ദിവസങ്ങളിലും തുറന്ന് പ്രവർത്തിപ്പിക്കാവുന്നതാണ്. മറ്റ് വാണിജ്യ സ്ഥാപനങ്ങൾ 50% ജീവനക്കാരെ വെച്ച് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിപ്പിക്കാവുന്നതാണ്.

4. അക്ഷയകേന്ദ്രങ്ങളും ജനസേവനകേന്ദ്രങ്ങളും എല്ലാദിവസവും രാവിലെ 7.30 മണി മുതൽ വൈകിട്ട് 7.00 മണിവരെ തുറന്ന് പ്രവർത്തിക്കാവുന്നതാണ് .

5. എല്ലാ സ്വകാര്യ സ്ഥാപനങ്ങളും 50% ജീവനക്കാരെ വെച്ച് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രവർത്തിപ്പിക്കാവുന്നതാണ് .

6. എല്ലാ വിധ പരീക്ഷകളും അനുവദനീയമാണ് (ശനി, ഞായർ ഉൾപ്പെടെ)

7. ബീവറേജസ് കോർപ്പറേഷന്റെ ഔട്ട് ലെറ്റുകളിൽനിന്നും ബാറുകളിൽനിന്നും മദ്യം പാർസലായി വാങ്ങാവുന്നതാണ്.

8. ശാരീരിക അകലം പാലിച്ച് കായിക വിനോദങ്ങൾ നടത്താവുന്നതാണ്. ജിംനേഷ്യങ്ങൾ എയർകണ്ടിഷൻ പ്രവർത്തിപ്പിക്കാതെ പരമാവധി 20 പേരെ വെച്ച് പ്രവർത്തിപ്പിക്കാവുന്നതാണ്. പ്രഭാത സവാരിയും സായാഹ്ന സവാരിയും സാമൂഹിക അകലം പാലിച്ച് നടത്താവുന്നതാണ് .

9. ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും രാവിലെ 7.00 മണിമുതൽ വൈകിട്ട് 9.30 മണിവരെ പാർസൽ സംവിധാനം, ഹോംഡെലിവറി നടത്താവുന്നതുമാണ്.

10. വീട്ടുജോലികൾക്കുള്ള തൊഴിലാളികൾക്ക് യാത്രകൾ അനുവദനീയമാണ്

11. ആരാധനാലയങ്ങളിൽ കർശന കോവിഡ് പ്രോട്ടോകോൾ പാലിച്ച് പരമാവധി പേർക്ക് കുറഞ്ഞസമയത്തേക്ക് പ്രവേശനം അനുവദിക്കാവുന്നതാണ്

12. പൊതുഗതാഗതം അനുവദനീയമാണ് എല്ലാ ബസുകൾക്കും സർവ്വീസ് നടത്താവുന്നതാണ് .

എന്നാൽ സീറ്റിംഗ് കപ്പാസിറ്റിയിൽ കൂടുതൽ യാത്രക്കാരെ അനുവദിക്കാൻ പാടുള്ളതല്ല. ഈ നിബന്ധനകൾ ലംഘിക്കപ്പെട്ടാൽ ബസ്സുടമകൾക്കും ജീവനക്കാർക്കുമെതിരെ നടപടി സ്വീകരിക്കുകയും ബസ്സിൽ നിന്ന് യാത്ര ചെയ്യുന്നവർക്കെതിരെ പിഴ ചുമത്തുകയും ചെയ്യുന്നതാണ് .

സി വിഭാ​ഗത്തിലുള്ള ഇടങ്ങളിൽ

1. എല്ലാ വിധ സർക്കാർ /അർദ്ധസർക്കാർ സ്ഥാപനങ്ങൾ പൊതുമേഘലാ സ്ഥാപനങ്ങൾ / സ്വയം ഭരണ സ്ഥാപനങ്ങൾ കമ്പനി /കോർപ്പറേഷനുകൾ /ബാങ്കുകൾ ധനകാര്യസ്ഥാപനങ്ങൾ എന്നിവ 50% ജീവനക്കാരെ റൊട്ടേഷൻ അടിസ്ഥാനത്തിൽ വെച്ച് പ്രവർത്തനം നടത്താവുന്നതാണ്. ബാക്കിയുള്ള ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നടപ്പാക്കാവുന്നതാണ്.

2. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ രാവിലെ 7.00 മണിമുതൽ വൈകിട്ട് 7.00 മണിവരെ തുറന്ന് പ്രവർത്തിപ്പിക്കാവുന്നതാണ് .

3. വിവാഹ പാർട്ടികൾക്കായി ടെക്സ്റ്റൈൽസ് ജുവലറി ചെരുപ്പ് കടകൾ തുടങ്ങിയവയും വിദ്യാഭ്യാസ ആവശ്യത്തിനുള്ള ബുക്കുകൾ വിൽപ്പന നടത്തുന്ന കടകളും അവശ്യ ഉപകരണങ്ങളുടെയും വാഹനങ്ങളുടെയും റിപ്പയർ ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള കടകളും എല്ലാ വെള്ളിയാഴ്ചയും രാവിലെ 7.00 മണി മുതൽ വൈകിട്ട് 7.00 മണിവരെ തുറന്ന് പ്രവർത്തിപ്പാക്കവുന്നതാണ്.

4. ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും രാവിലെ 7.00 മണി മുതൽ വൈകിട്ട് 7.00 മണിവരെ പാർസൽ/ഹോം ഡെലിവറി സംവിധാനം നടപ്പിലാക്കാവുന്നതാണ്.

ഡി വിഭാ​ഗത്തിലുള്ള ഇടങ്ങളിൽ

1. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ മാത്രം രാവിലെ 7.00 മണിമുതൽ വൈകിട്ട് 7.00 മണിവരെ തുറന്ന് പ്രവർത്തിപ്പിക്കാവുന്നതാണ്.

2. ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും ഹോം ഡെലിവറി മാത്രം അനുവദിക്കുന്നതാണ്.

മേൽ പറഞ്ഞിരിക്കുന്ന നിയന്ത്രണങ്ങൾക്ക് പുറമെ ഇനിയൊരു സർക്കാർ ഉത്തരവ് ഉണ്ടാവുന്നത് വരെ എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതാണ് ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപ്പനകേന്ദ്രങ്ങൾ മാത്രം ഈ ദിവസങ്ങളിൽ രാവിലെ 7.00 മണി മുതൽ വൈകിട്ട് 7.00 മണി വരെ തുറന്ന് പ്രവർത്തിപ്പിക്കാവുന്നതാണ്.

ഈ നിയന്ത്രണങ്ങൾക്ക് പുറമെ ഇനിയൊരു സർക്കാർ ഉത്തരവ് ഉണ്ടാവുന്നത് വരെ എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും.

ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില്‍പ്പനകേന്ദ്രങ്ങള്‍ മാത്രം ഈ ദിവസങ്ങളില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് മണിവരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാം.

നിരോധനങ്ങള്‍ ലംഘിക്കപ്പെടുന്നവര്‍ക്കെതിരെ ഐപിസി 269 ,188 പ്രകാരമുള്ള നടപടികള്‍ ജില്ലാ പോലീസ് മേധാവികള്‍ സ്വീകരിക്കും. പൊതുജനാരോഗ്യത്തെയും ദുരന്തനിവാരണത്തെയും കണക്കിലെടുത്ത് ഇക്കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ അനുവദിക്കില്ല. ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്താനായി സെക്ടര്‍ മജിസ്‌ട്രേറ്റുമാരെ നിയമിച്ചിട്ടുണ്ട്. നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി SHO യ്ക്ക് റിപ്പോര്‍ട്ട് ചെയ്യണം. ജില്ലയിലെ എല്ലാ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും പോലീസിന്റെ നിരീക്ഷണം ഉണ്ടാകും

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

14 − eleven =

Back to top button