Puthuppady

കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി; അപേക്ഷ ക്ഷണിച്ചു

പുതുപ്പാടി: കുടുംബശ്രീ അംഗങ്ങളോ, അംഗങ്ങളുടെ കുടുംബാംഗങ്ങളോ ആയ വനിതകളിൽനിന്ന് കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രാദേശിക ഉത്പന്നങ്ങളുടെ ഉദ്പാദനവും വിപണനവും വ്യാപിപ്പിക്കുന്നത് ലക്ഷ്യമിട്ട് ഗ്രാമപ്പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും ഹോംഷോപ്പ് പദ്ധതി നടപ്പാക്കാനാണ് സർക്കാർ തീരുമാനം.

ഒരു വാർഡിൽ ഒരാൾക്ക് മാത്രമായിരിക്കും കുടുംബശ്രീ ഹോംഷോപ്പ് ഉടമയായി നിയമനം. അഭിമുഖം വഴിയാകും തിരെഞ്ഞെടുക്കുക. ഓൺലൈൻ പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഐഡി കാർഡ്, ബാഗ് എന്നിവ സൗജന്യമായി നൽകും. പ്രതിമാസവേതനത്തിനുപുറമേ സാമൂഹ്യസുരക്ഷാ പദ്ധതികളുടെയും ക്ഷേമപദ്ധതികളുടെയും ആനുകൂല്യവും ലഭ്യമാകും. അപേക്ഷാഫോറങ്ങൾക്കും വിശദവിവരങ്ങൾക്കും അതാത് സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടണം.

Related Articles

Leave a Reply

Back to top button