Thamarassery

മുത്തപ്പന്‍ പുഴ ഭാഗത്ത് താമരശ്ശേരി എക്‌സൈസ് നടത്തിയ പരിശോധനയില്‍ വാഷും ചാരായവും കണ്ടെത്തി

താമരശ്ശേരി: മുത്തപ്പന്‍ പുഴ ഭാഗത്ത് താമരശ്ശേരി എക്‌സൈസ് നടത്തിയ പരിശോധനയില്‍ വാഷും ചാരായവും കണ്ടെത്തി. പുഴയുടെ തീരത്തെ കുറ്റക്കാട്ടില്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ സൂക്ഷിച്ച 220 വാഷും 3 ലിറ്റര്‍ ചാരയവുമാണ് കണ്ടെത്തിയത്. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ ഷൈജുവിന്റെ നേതൃത്വത്തില്‍ സി ഇ ഒമാരായ ടി വി നൗഷീര്‍, പി ശ്രീരാജ്, ആര്‍ ജി റബിന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. സംഭവത്തില്‍ എക്‌സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Back to top button