Thamarassery

ദുബായിൽ നിന്ന് എത്തിച്ചു, നികുതി അടക്കാതെ ഉപയോഗിച്ചു; ആഡംബര കാറിന് നികുതിയും പിഴയും

താമരശ്ശേരി: ദുബായിൽ നിന്ന് എത്തിച്ചു നികുതി  അടക്കാതെ ഉപയോഗിച്ചു വന്ന ആഡംബര കാർ മോട്ടർ വാഹന വകുപ്പ് അധികൃതർ വാഹന പരിശോധനക്കിടയിൽ പിടികൂടി  നികുതിയും പിഴയും  അടപ്പിച്ചു. 

മലപ്പുറം സ്വദേശിയുടെ കാറാണ് ഇന്നലെ വൈകിട്ട് താമരശ്ശേരി ചുങ്കത്തു വച്ച് മോട്ടർ വാഹന വകുപ്പ് എൻഫോഴ്മെന്റ് എംവിഐ അനൂപ് മോഹൻ, എഎംവിഐമാരായ രാജേഷ്, ധനുഷ് എന്നിവർ ചേർന്നു പിടി കൂടിയത്.  ഓഗസ്റ്റ് വരെയുള്ള നികുതി 35000 രൂപയും 250 രൂപ പിഴയുമാണ് അടപ്പിച്ചത്. കഴിഞ്ഞ മാർച്ചിലാണ് ആഡംബര കാ‍ർ ദുബായിൽ നിന്നും കൊണ്ടുവന്നത്.

Related Articles

Leave a Reply

Back to top button