Mukkam

ത​ല​യി​ൽ കു​ടു​ങ്ങി​യ പാ​ത്രം മു​റി​ച്ചു​മാ​റ്റി ഒ​ന്ന​ര വ​യ​സു​കാ​ര​നെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി

മു​ക്കം: ത​ല​യി​ൽ കു​ടു​ങ്ങി​യ അ​ലു​മി​നി​യ പാ​ത്രം മു​റി​ച്ചു​മാ​റ്റി ഒ​ന്ന​ര വ​യ​സു​കാ​ര​നെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പെ​ടു​ത്തി. വ​ലി​യ​പ​റ​മ്പ് അ​ബ്ദു​ൾ ജ​ലീ​ലി​ന്‍റെ മ​ക​ൻ ഇ​ഹ്സാ​ന്‍റെ ത​ല​യി​ലാ​ണ് രാ​ത്രി പാ​ത്രം കു​ടു​ങ്ങി​യ​ത്. വീ​ട്ടു​കാ​ർ പാ​ത്രം മാ​റ്റാ​ൻ ന​ട​ത്തി​യ ശ്ര​മം വി​ജ​യി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു.

സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി.​ഐ. ഷം​സു​ദ്ധീ​ൻ, സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ കെ. ​നാ​സ​ർ, ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ റാ​ഷി​ദ്, മി​ഥു​ൻ, ഫാ​സി​ൽ അ​ലി, സി​ബി, സു​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ക്കം നി​ല​യ​ത്തി​ലെ ജീ​വ​ന​ക്കാ​ർ പാ​ത്രം മു​റി​ച്ചു​നീ​ക്കി കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി.

Related Articles

Leave a Reply

Back to top button