Mukkam

മുക്കത്ത് വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ പ്രതി പിടിയിൽ

മുക്കം: വീട്ടിൽ അതിക്രമിച്ചു കയറി വിധവയായ വീട്ടമ്മയെ മാനഭംഗപ്പെടുത്തിയകേസിലെ
പ്രതി പൊലീസ് പിടിയിലായി.

മണാശ്ശേരിമുത്തേടത്ത് പൂമംഗലത്ത് സജീവ് കുമാറി നെയാണ് കോവളത്തു വെച്ച് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.മുക്കം പൊലീസ് സ്റ്റേഷനുസമീപത്തെ താമസക്കാരിയായ വീട്ടമ്മയെ കഴിഞ്ഞ മാസം 30ന് പ്രതി അപമാനിച്ചെന്നാണ് പരാതി. താമരശ്ശേരി ഡിവൈ.എസ്.പി അഷ്റഫ് തെങ്ങിലകണ്ടിയുടെ മേൽനോട്ടത്തിൽ മുക്കം ഇൻസ്പെക്ടർ കെ.പി. അഭിലാഷിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക സംഘത്തിന്റെ രണ്ടാഴ്ചക്കാലത്തെ നീക്കങ്ങളാണ് പ്രതിയെ കുടുക്കിയത്.

തമിഴ്നാട്ടിലെ ഗു ഡല്ലൂർ, കർണാടകയിലെ ഗുണ്ടൽ പേട്ടഎന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ സജീവ് കുമാറിനെ വ്യാഴാഴ്ച പുലർച്ച കോവളത്തെ സ്വകാര്യ റിസോർട്ടിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. എസ്.ഐ സജിത്ത് സജീവ്, എ.എസ്.ഐ സലീം മുട്ടത്ത്, സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ ഷെഫീഖ് നീലിയാനിക്കൽ, സൈബർ സെൽ ഉദ്യോഗസ്ഥരായ സത്യൻ കാരയാട്, റിജേഷ് എന്നിവരടങ്ങിയ സംഘമാണ് കോവളം പൊലീസിന്റെ സഹ യത്തോടെ പ്രതിയെ പിടികൂടിയത്.

Related Articles

Leave a Reply

Back to top button