Kerala

കേരളത്തിലുള്ളത് രാജാവിനേക്കാള്‍ രാജഭക്തിയുള്ള ഗവര്‍ണര്‍; ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കേരളത്തിലുള്ളത് രാജാവിനേക്കാള്‍ രാജഭക്തിയുള്ള ഗവര്‍ണറാണെന്ന് ഉമ്മന്‍ചാണ്ടി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരുമിച്ച് പോരാടണമെന്നും ജനങ്ങളെ തമ്മിലടിപ്പിച്ച് ശ്രദ്ധ തിരിച്ച് ഭരണ പരാജയം മറച്ചുവെക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാര്‍ട്ടിയും ശ്രമിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി കൊച്ചിയില്‍ പറഞ്ഞു.

ഗവര്‍ണറെ ക്ഷുഭിതനാക്കിയത് നിയമസഭയുടെ പ്രമേയമാണ്. നിയമസഭ ഐക്യകണ്‌ഠേന പാസാക്കിയ പ്രമേയമാണെന്നും അത് സ്വീകരിക്കുകയോ വേണ്ടയോ എന്നുള്ളത് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരുമിച്ചുള്ള പ്രക്ഷോഭമാണ് രാജ്യം ആവശ്യപ്പെടുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു. തര്‍ക്കിക്കേണ്ട കാര്യങ്ങള്‍ക്ക് തര്‍ക്കിക്കാമെന്നും നിലവില്‍ ഒന്നിച്ചുവില്‍ക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button