Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 19 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി പഞ്ചായത്ത് പരിധിയിൽ ഇന്ന് 19 കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. നിലവിൽ 334 പേർ ചികിത്സയിൽ കഴിയുന്നു. കാളിയാമ്പുഴ സാംസ്ക്കാരിക നിലയത്തിൽ വച്ച് ജില്ലാ മൊബൈൽ ടീമിന്റെ നേതൃത്വത്തിൽ ഇന്ന് 125 പേരുടെ ആർ ടി പി സി ആർ പരിശോധന നടത്തി. ഇന്ന് 155 പേർക്ക് വാക്സിനേഷൻ നല്കി. വാർഡ് 1,2,4,8,10,12,15,17 എന്നിവയിൽ ഓരോ വ്യക്തികൾക്ക് വീതവും വാർഡ് 13ൽ 2 പേർക്കും വാർഡ് 14ൽ 3 പേർക്കും വാർഡ് 11 ൽ 6 പേർക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.







