Puthuppady

താമരശ്ശേരി ചുരത്തിൽ രണ്ടിടത്ത് വാഹന അപകടം, ലക്ഷദ്വീപ് സ്വദേശിക്ക് സാരമായ പരിക്ക്

അടിവാരം: ചുരത്തിൽ രണ്ടിടത്ത് വാഹന അപകടം. ചിപ്പിലിത്തോടിന് സമീപമുണ്ടായ അപകടത്തിൽ ലക്ഷദ്വീപ്  സ്വദേശിയും സൈനികനുമായ മായാപുരത്ത് താഴം ഹാഷിമിനാണ് സാരമായി പരിക്കേറ്റത്, ചൂരൽമലയിൽ സുഹൃത്തിനെ കണ്ട് മടങ്ങിവരുമ്പോഴാണ് അപകടം.  ഇദ്ദേഹത്തെ മെഡിക്കൽ കേളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹാഷിം ഓടിച്ചു വന്ന ബുള്ളറ്റ് സ്വയം അപകടത്തിൽപ്പെടുകയായിരുന്നു ,വീഴ്ചയിൽ കാലിൻ്റെ തുടയെല്ല് പൊട്ടിയ നിലയിലാണ്.

ഉച്ചയോടെ തകരപ്പാടിക്ക് സമീപം കാറും, പിക്കപ്പും കൂട്ടിയിടിച്ചു ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നെങ്കിലും ആർക്കും പരിക്കില്ല.

Related Articles

Leave a Reply

Back to top button