കോടഞ്ചേരി പഞ്ചായത്തിൽ മെഗാ കോവിഡ് ടെസ്റ്റിംഗ് ക്യാമ്പ് നാളെ

കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ മെഗാ കോവിഡ് ടെസ്റ്റിംഗ് ക്യാമ്പ് ചൊവ്വാഴ്ച (3/8/21) കോടഞ്ചേരി ഹൈസ്കൂളിൽ വച്ച് സംഘടിപ്പിക്കുന്നു. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കോവിഡ് കേസുകൾ ദിനംപ്രതി വർദ്ധിച്ചു വരുന്നതിനാലും ടി.പി.ആർ നിരക്ക് ഉയർന്നിരിക്കുന്നതിനാലും പൊതുഇടങ്ങളിൽ ഇടപെടുന്ന മുഴുവനാളുകളും 15 ദിവസത്തിലൊരിക്കൽ ടെസ്റ്റ് നടത്തേണ്ടതുo നെഗറ്റീവ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കേണ്ടതാണ് എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു.
വാക്സിനേഷൻ ക്യാമ്പിൽ പങ്കെടുക്കുന്ന ആളുകൾ 15 ദിവസത്തിനകം ടെസ്റ്റ് നടത്തിയ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം സൂക്ഷിക്കേണ്ടതും ആണ്. കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ സാമൂഹ്യ വ്യാപന സാധ്യതകൾ ഇല്ലായ്മ ചെയ്യുവാനുള്ള പരിശ്രമങ്ങളിൽ പൊതു ജനങ്ങളൾ സഹകരിക്കണമെന്നും പരമാവധി ആളുകൾ ക്യാമ്പുകളിൽ എത്തി ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കേണ്ടത് ആണെന്നുo അറിയിച്ചു.
കോടഞ്ചേരി പഞ്ചായത്തിലെ ഇന്നത്തെ കോവിഡ് സ്ഥിതിവിവരക്കണക്ക്. ആകെ 226 പേർ കോവിഡ് പോസിറ്റീവായി കഴിയുന്നുണ്ട്.
വാർഡ് അടിസ്ഥാനത്തിൽ പോസിറ്റീവ് കേസുകൾ
വാർഡ് 1 ചിപ്പിലിത്തോട് – 05, വാർഡ് 2 നൂറാംതോട് – 31, വാർഡ് 3 ചെമ്പുകടവ് – 29, വാർഡ് 4 തുഷാരഗിരി – 04, വാർഡ് 5 മീമുട്ടി – 09, വാർഡ് 6 നെല്ലിപ്പൊയിൽ – 07, വാർഡ് 7 കൂരോട്ടുപാറ – 15, വാർഡ് 8 മഞ്ഞുവയൽ – 16, വാർഡ് 9 വലിയകൊല്ലി – 17, വാർഡ് 10 കോടഞ്ചേരി സൗത്ത് – 08, വാർഡ് 11 മുറമ്പാത്തി – 04, വാർഡ് 12 വേളംകോട് – 02, വാർഡ് 13 മൈക്കാവ് – 04, വാർഡ് 14 കരിമ്പാലകുന്ന് – 14, വാർഡ് 15 കാഞ്ഞിരാട് – 02, വാർഡ് 16 നിരന്നപാറ – 06, വാർഡ് 17 കോടഞ്ചേരി നോർത്ത് – 09, വാർഡ് 18 തെയ്യപ്പാറ – 12, വാർഡ് 19 കണ്ണോത്ത് സൗത്ത് – 05, വാർഡ് 20 കണ്ണോത്ത് നോർത്ത് – 10, വാർഡ് 21 കളപ്പുറം – 17







