Thiruvambady
തിരുവമ്പാടി വാപ്പാട്ട്; കിണറ്റിൽ വീണ കാട്ടുപന്നിയെ രക്ഷിച്ചു

തിരുവമ്പാടി: വാപ്പാട്ട് മൈലപ്പുറം സെയ്തലവിയുടെ കിണറ്റിൽ രാത്രി കാട്ടുപന്നി വീണു. വിവരം വനപാലകരെ അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരും പൊലീസും റാപ്പിഡ് റെസ്പോൺസിബിൾ ടീമും സ്ഥലത്തെത്തി. കിണറ്റിൽ നിന്ന് കാട്ടുപന്നിയെ കയറ്റി കൂട്ടിലാക്കി വനമേഖലയിൽ തുറന്ന് വിട്ടു.
പഞ്ചായത്ത് അംഗം കെ.എം. മുഹമ്മദാലി, ബീറ്റ് ഫോറസ്റ്റ് ഓഫിസർ കെ.ആസിഫ്, ആർ ആർ ടി ടീം അംഗങ്ങളായ സി.കെ.ഷെബീർ, എ.കെ.അബ്ദുൽ നാസർ, കരീം മുക്കം, എ എസ് ഐ എ.പി.വിശ്വൻ, സി പി ഒമാരായ കെ.ടി.ജെബീർ, സി.എസ്.ജിൻസിൽ എന്നിവർ നേതൃത്വം നൽകി







