Kodiyathur

കോവിഡ് വ്യാപനം; കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ അവലോകന യോഗം ചേര്‍ന്നു

കൊടിയത്തൂര്‍: ഗ്രാമ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്തിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. കോവിഡ് രോഗ വ്യാപനം തടയുന്നതിനും, കോവിഡ് ടെസ്റ്റ് നടത്തുന്നതിനും വേണ്ട ശക്തമായ ഇടപെടലുണ്ടാകുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി. മാസ്‌ക് ധരിക്കുകയെന്നതാണ് മുഖ്യം. എല്ലാ മേഖലയിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.

വ്യാപര സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും മാസ്‌ക് മാറ്റാതെ ജനങ്ങള്‍ ശ്രദ്ധ പുലര്‍ത്തണം. മാസ്‌ക് മാറ്റുന്നതാണ് വലിയ രീതിയില്‍ രോഗവ്യാപനം കൂട്ടുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ബോധവത്ക്കരണ പരിപാടികള്‍ നടത്തും,. വാര്‍ഡില്‍ കോവിഡ് പരിശോധന 4 ഇടങ്ങളില്‍ നടത്താനും ഒരു വീട്ടില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍ ചുറ്റുപാടുമുള്ള സ്ഥലങ്ങളിലും പരിശോധനയ്ക്ക് വ്യാപിപ്പിക്കണം.

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ രോഗം മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതകള്‍ കഴിവതും ഒഴിവാക്കാനും,രോഗലക്ഷണങ്ങളോ രോഗികളുമായി സമ്പര്‍ക്കമോ ഇല്ലാത്തവരുടെ ഇടയിലേക്കും കോവിഡ് പരിശോധന നടത്താനും പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.ഭക്ഷണം ആവശ്യമുള്ള രോഗികള്‍ക്ക് ജനകീയ ഹോട്ടല്‍ വഴി ഭക്ഷണം എത്തിക്കുകയും , വീട്ടില്‍ സൗകര്യം ഇല്ലാത്തവര്‍ക്ക് FLTC യിലേക്ക് മാറ്റി പാര്‍പ്പിക്കുകയും ചെയ്തു. ഗോതമ്പറോഡ് എ.എം.ഐ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മുക്കം എസ്.ഐ അസ്സൈന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരീം പഴങ്കല്‍, മെമ്പര്‍മാര്‍, RRT അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button