Kodanchery
എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷാ ഉന്നതവിജയികളെ ഡിവൈഎഫ്ഐ ആദരിച്ചു

തെയ്യപ്പാറ: എസ് എസ് എല്‍ സി-പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ തെയ്യപ്പാറയിലെ വിദ്യാര്‍ത്ഥികളെ ഡി വൈ എഫ് ഐ തെയ്യപ്പാറ യൂണിറ്റ് ആദരിച്ചു. പരിപാടി ഡിവൈഎഫ്ഐ കണ്ണോത്ത് മേഖല സെക്രട്ടറി എം എസ് ഷെജിന്‍ ഉദ്ഘാടനം ചെയ്തു. ലാനിയ അബ്ദുല്‍ അസീസ് കിഴക്കേക്കണ്ടി, ഫസ്ന അരേറ്റും ചാലില്‍, അലീന അന്ന മനോജന് കൊരയം മാക്കല്‍, എയ്ഞ്ചല്‍ ബാബു കൊടും പുറത്ത്, അഭിഷേക് ജോണ്‍ മാത്യു പുതുശ്ശേരില്‍, ഫിദ ഇബ്രാഹീം പിലായിത്തോടി, ഹരി കൃഷ്ണന്, ഹരി ഗോവിന്ദന് കയലമണ്ണയില് എന്നിവരെയാണ് ആദരിച്ചത്.
മേഖല പ്രസിഡന്റ് പ്രവീണ്‍ സ്കറിയ, ഡേവിഡ് കോക്കപ്പള്ളി, അബ്രഹാം മാസ്റ്റര്‍, ജെയ്സണ്‍ തെയ്യപ്പാറ, സലീം ഈഴക്കുന്നേല്‍, സുധീഷ് തെയ്യപ്പാറ, ലിന്‍സ് എന്നിവര്‍ പങ്കെടുത്തു.







